Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

1 Feb 2015

സ്വബോധം

നേഴ്സിന്‍റെ കൈയ്യില്‍ കണ്‍തുറക്കാതെ-
വെള്ളകച്ചയില്‍ ഞാന്‍...!
ആദ്യമായി കണ്ടതിന്‍റെ അമ്പരപ്പും,
അത്ഭുതവും അച്ഛനില്‍.
ഞാന്‍ കണ്‍തുറന്നു-
വളര്‍ന്നു...
വളര്‍ച്ചയില്‍ കേട്ട രോഷങ്ങള്‍
എന്‍റെ ബുദ്ധിയേപറ്റി-
തെറ്റിനെപറ്റി.
വിധിയെന്നെഴുതി വിങ്ങിയ ബാല്യം -
കാത്തിരുന്നു എന്‍റെ ബോധോദയം!
കാലം കടന്നതല്ലാതെ കേട്ടില്ല -
ഒന്നും, ഒന്നും.
ചുളിവും, കൂനും കീഴടക്കി-
ഞാന്‍ കിടക്കയിലെത്തി.
അവിടെയും കേട്ടുഞാന്‍-
മര്‍മ്മരങ്ങള്‍.
ഒടുവില്‍ കണ്ണടച്ചപ്പോള്‍-
ആരോ മുത്തിയിട്ട്,
ഒരു കെട്ടുപൂക്കള്‍ നെഞ്ചില്‍വച്ചു പറഞ്ഞു-
"പാവം".
കേട്ടവരെല്ലാം കോറസുപാടി-
"പാവം"!
അന്നെനിക്ക് സ്വബോധംകിട്ടി-
സ്വബോധം!

1 comment:

  1. കാലഗണന വെച്ചു നോക്കുമ്പോൾ നേഴ്സ്‌ അല്ലല്ലൊ വയറ്റാട്ടി ആകാനല്ലേ സാധ്യത.?
    പിന്നെ കേട്ടുപൂക്കൾ ശരിയാണോ?

    ReplyDelete