Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

16 Dec 2012

വീഡിയോ ഗെയിം

(പ്രൈമറിസ്‌കൂളിലെ വെടിവെപ്പ്‌, 15.12.12)

ഇന്നലെ ഞാന്‍ ഒരു വീഡിയോ ഗെയിം കണ്ടു 
ഒരു വിരുതന്‍-
കളിച്ച, വീഡിയോ ഗെയിം.
കൂട്ടകൊല .
28 മരണം.
കറുത്തകോട്ടിലെ 
വികൃതികള്‍ 
പറത്തിവിട്ട പട്ടംപോല്‍ ...
കരുണ ...എവിടെപോയി...?
സ്നേഹം ...അമ്മ ...
വീട്ടില്‍ മരണം.
                                     വളര്‍ന്ന ചില്ലകള്‍ 
                                     തളര്‍ന്ന കറ്റുപോല്‍...
                                     ലോകമൊരു  ഗെയിമിലാണ് 
                                     ഒരു വീഡിയോ  ഗെയിം.
                                     കളിപ്പാട്ടങ്ങള്‍-
                                     കളഞ്ഞുപോയ്‌.
                                     മനക്കോട്ടകള്‍ തകരുമ്പോള്‍!
                                                                                           ലളിതം.
                                                                                           മരണം ഇതാ ഇവിടെത്തന്നെയുണ്ട് 
                                                                                           Sign Out...

" ഇതു ചതി "

എവിടെനിന്നണി തുട്ടുകള്‍-

ഇതും ചതി ...

30 വെള്ളികാശ്.
ഇന്നു നിനക്കിതരുതന്നു?
ആര്‍ത്തിപൂണ്ടന്നവന്‍-
വാരികൂട്ടിയ തുട്ടുകള്‍ തന്നെ ഇത്.
ചുംബനം പോലും നാട്യമായ്...
തുട്ടുകള്‍ കൂട്ടിയ തിടുക്കത്തില്‍,
തമ്പുരാന്‍ പോലും വസ്തുവായി.
സ്വന്തം ഗുരു.
ഗുരു വിങ്ങിയിരിക്കണം.
അരികത്തു നിര്‍ത്തിയവന്‍ ,
അകലത് നില്‍ക്കുന്നു...
ഒടുവില്‍-
മരം.
മരണം.
കുടലുപോലും പുറത്തുപോയി.
ഗുരുദക്ഷിണക്കു നന്ദി.
മൂകസന്ധ്യ പറഞ്ഞിരിക്കും-
" ഇതു ചതി ".

15 Dec 2012

ചങ്ങാതി

വഴിയരുകില്‍ ഒരു ഞെരുക്കം.
കണ്ടില്ലെന്ന മട്ടിലൊരു പുരോഹിതന്‍!
കണ്ണുപറിച്ചൊരോട്ടം.
ഞെരുക്കം മൂളലായി...
വെള്ള ഖദറില്‍ ഉടയാതെ വന്നൊരാള്‍ -
കുനിയാതെ നിവര്‍ന്നങ്ങു നീണ്ടു ...

ലൂക്കാ 10,25-37

വീണ്ടും മൂളല്‍!
കണ്ടനേരം വേഗത കൂട്ടിയ വണ്ടികള്‍.
കനിവോടെ വന്നില്ല ആരും.
     

ഒരു തെണ്ടി വന്നു!

കണ്ടു.
താങ്ങി ....
തലോടി കൊണ്ടുപോയി.
ഒരു കുടിലില്‍,
സത്രം പോലോരിടം.
തെണ്ടിയ തുട്ടുകള്‍ കൂട്ടിവേച്ചവന്‍-
വൈദ്യം   കൊടുത്തു.
അല്പം വിശ്രമിക്ക്-
ഇനിയുള്ളത് ഞാന്‍ തെണ്ടാം.
ഇവനല്ലേ അവന്‍ -"ചങ്ങാതി"
സഹായകന്‍.

12 Dec 2012

മഴകള്‍


മഴ.
മതം
ഒരു കുട മാത്രം ...
അതില്‍ നനയാന്‍-
നിനക്കാണ് ഭാഗ്യം .
ഇന്നലെ ഞാന്‍ കണ്ട
ദൈവങ്ങള്‍
ഇന്നെവിടെപോയി.
യാത്ര ....
ഒരു വലിയ യാത്ര
കണ്ടുമുട്ടും
എന്റെ ദൈവത്തെ..
ഇന്ന് മഴ പെയ്യുന്നുണ്ട്...

ദാഹം

എനിക്കറിയില്ല ...
വിശപ്പില്ല.
ദാഹം മാത്രം.
ശത്രുക്കള്‍ പോലും 
സ്നേഹത്തിന്റെ 
വെള്ളം 
എനിക്ക് നല്‍കിയാല്‍ 
വിശപ്പില്ല ...
ദാഹo മാത്രം 
വീണ്ടും കുടിക്കാന്‍ 
കൊതി മാത്രം .
സ്നേഹം ...

12.12.12

പതിവുപോലെ 
 ഇതെഴുതുമ്പോള്‍ എനിക്കറിയില്ല ഇനി ഒരു 12 കാണാന്‍ ഭാഗ്യമുണ്ടോ എന്ന് 
സൂര്യന്‍ ഉണര്‍ന്നിട്ടും -
പലതുണ്ട് ആശങ്ക...
ഇതെങ്ങനെ സംഭവിക്കുമെന്ന
തിരുവചനം!
മറിയത്തിന്‍ വ്യാകുലതകള്‍...
ദുതന്റെ മറുപടിയില്‍ 
ദാസിയുടെ നിറപുഞ്ചിരി...
12.12.12
ഡിസംബറാണല്ലോ...
ആവര്‍ത്തനമില്ലല്ലോ!
അത്ഭുതങ്ങളുടെ വര്‍ണ്ണങ്ങള്‍...
മണിമുഴക്കം.
ഓര്‍മ്മപ്പെടുത്തല്‍!
വിവാദമില്ലേലും ...
"ഇന്നിവിടോന്നുമില്ലെന്ന 
നുണ.
 പോയി നാളെ വാ.."
അത്ഭതങ്ങള്‍ കണ്ടില്
ചിരി.
അയ്യോ...
തെണ്ടിയല്ലേ ...
ആട്ടുവേണ്ടേ...
 ഒരു കൊറിയറുണ്ട്.
 കഷ്ടം.............!

11 Dec 2012

മലാല

എനിക്ക് സ്‌കൂളില്‍ പോകണം
ഇന്നവധിയാണ്.

 എഴുന്നേല്‍ക്കാന്‍ പത്തുമണിയായി. 
മൂന്ന് മൃതശരീരങ്ങള്‍ ഗ്രീന്‍ചൗക്കില്‍ 
കിടക്കുന്നുണ്ടെന്ന്
 ഉപ്പ ആരോടോ പറയുന്നത് കേട്ടു. 
എനിക്ക് സങ്കടം വന്നു, 
അത് കേട്ടപ്പോള്‍ . 
പട്ടാളനടപടിയുണ്ടാവുന്നതിന് 
ഒന്നരവര്‍ഷം മുമ്പ് വരെ മര്‍ഗസാര്‍ ,
 ഫിസ ഘട്ട്, കഞ്ചു എന്നിവിടങ്ങളിലൊക്കെ
 ഞായറാഴ്ചകളില്‍ ഞങ്ങള്‍ ഉല്ലാസയാത്രയ്ക്ക് 
പോകാറുണ്ടായിരുന്നു. ഇപ്പോള്‍ എങ്ങും പോകാറില്ല.
അത്താഴത്തിന് ശേഷം കുടുംബസമേതം 

ഞങ്ങള്‍ പുറത്തൊക്കെ നടക്കാന്‍പോകുമായിരുന്നു. 
അതും ഇല്ലാതായി.
വീട്ടിലെ ചില്ലറപ്പണികളും ഗൃഹപാഠവും ചെയ്ത് 

അനിയനൊപ്പം കുറച്ച് നേരം കളിച്ചു. പക്ഷേ എന്റെ ഹൃദയം
 ടക്ക് ടക്ക് മിടിക്കുന്നുണ്ടായിരുന്നു. എന്തിനെന്നറിയില്ലേ.. 
നാളെ എനിക്ക് സ്‌കൂളില്‍ പോകണം...
                                                          (കടപ്പാട്‌ :മലാലയുടെ ഡയറി)

സഞ്ചാരി

                                                
ഏകാന്തയാത്രകളില്‍ നിഴല്‍ പോലെ
നിന്നെ പിന്തുടരുന്നതെന്ത്?
സഞ്ചാരികളുടെ അനാദിയായ
കുലത്തില്‍ നിന്നു നിന്നെ
വേറിട്ടു നിറുത്തുന്നതെന്ത്?


ഓരോ യാത്രയും
പ്രണയത്തിലേക്കുള്ള തിരിച്ചു പോക്കാണ്. 
ഓര്‍മ്മകളിലൂടെ പിന്നോട്ടും 
കാലത്തിലൂടെ മുന്നോട്ടും 
ഒരേ സമയത്തുള്ള സഞ്ചാരം. 
ഓരോ ചുവടിലും പിന്‍വിളികള്‍. 
ഓരോ നിമിഷവും ഓരോ കണ്ടെത്തലുകള്‍.
 ഓരോ യാത്രയും ഓരോ തിരിച്ചറിവുകള്‍. 

10 Dec 2012

എന്റെ വചനം

ഞാന്‍ വരുന്നതിനു മുന്‍പേ കൊയിത്തു കഴിഞ്ഞു ...
അത് മെതികളത്തിലുണ്ട്.
കൊഴികളോടും പ്രാവുകളോടുമൊപ്പം കാലാ  പെറുക്കിയപ്പോള്‍ 
കിട്ടിയ കുറെ ഉതിര്‍മണികളാണിവ...
ആരോ കണ്ണാടിയിലോട്ടിച്ചപൊട്ടുകള്‍ പോലെ ...
ചില കുറിപ്പുകള്‍ .
എന്റെ കണ്ണാടിപൊട്ടുകള്‍ ഓരോന്നു ഞാന്‍ പൊളിക്കട്ടെ ,...
ഗുരു ഇവിടെയുണ്ട്‌ .
അവനോടൊപ്പം തെല്ലുദൂരം സഞ്ചരിക്കാം ....