Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

30 Nov 2013

നിശബ്ദം

പൂക്കൾ കല്ലറയിൽവച്ച് അൽപ്പനേരം പ്രാർത്ഥിച്ചു. അവൻ നടന്നു നീങ്ങിതണുത്ത കാറ്റിൻറെ മർമ്മരം പള്ളിപരിസരങ്ങളിൽ .
കാറിൽ തനിച്ചിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് നടക്കുമ്പോൾ അവൻറെ കണ്ണുനിറഞ്ഞിരുന്നു
അവരുടെ ഒരേയൊരു മകളായിരുന്നു മരിയ.
കഴിഞ്ഞ ഡിസംബറിൽ കാറപകടത്തിൽ മരിച്ചു! ഇന്നൊരുവർഷം തികഞ്ഞിരിക്കുന്നു. സങ്കടം സഹിക്കാൻ  പറ്റാത്തതിനാലാണ് അവൾ കാറിൽ തന്നെ ഇരുന്നത്.
വീട്ടിലേക്കുള്ള യാത്രയിൽ അവർ നിശബ്ദരായിരുന്നു. കഴിഞ്ഞ ഒരു വർഷം   നിശബ്ദത നിഴലിക്കുന്നു.

ഡിസംബർ കാലമായതിനലാവണം വഴിയോരങ്ങളിലും കടകളിലുംനിറയെ  നക്ഷത്രങ്ങൾ.
അവർ യാത്ര തുടർന്നു...

അവൾ പറഞ്ഞുനമുക്കൊരു നക്ഷത്രം വാങ്ങിയാലോ”? “അതിനെന്താ ... നമുക്ക് വാങ്ങാം” ... കാറുനിർത്തി അവൻ പുറത്തേക്കു പോയി. തിരികെവന്നപ്പോൾ അവൻറെ കൈയ്യിൽ ഒരു കുഞ്ഞു നക്ഷത്രമുണ്ടായിരുന്നു. അവർ യാത്ര തുടർന്നു.
വീണ്ടും നിശബ്ദത.
അവൾ കൈകളിലുള്ള നക്ഷത്രവും നോക്കിയിരുന്നു. വീടെത്തിയപ്പോൾ അവൾ പറഞ്ഞു ... “ വർഷം നമ്മുക്കൊരു പുൽകൂടും ഉണ്ടാക്കണം”. “ഉം ശരി” ...അവർ വീട്ടിലേക്കു പോയി.
ഒട്ടുംതാമസിക്കാതെ മുറ്റത്തെ ഈറ്റ കമ്പിൽ അവർ നക്ഷത്രം തൂക്കി.
ഒരു കുഞ്ഞു നക്ഷത്രം.
അവർ അതും നോക്കി നിന്നു.

തണുത്ത കാറ്റുവീശികൊണ്ടേയിരുന്നു...

24 Nov 2013

വേട്ട

പക്ഷിയെകുറിച്ചൊരു-
ചെറുകഥയെഴുതിയവൻ,
കഥയ്ക്കൊടുവിൽ-
നാടുവിട്ടു!
കാക്കയെകുറിച്ചായിരുന്നു
കഥ!
കഥ തുടങ്ങി
കാക്കയുടെ കറുപ്പും ,
കുളിയും കഥയായി .
കഥ കണ്ട മറ്റൊരു കാക്ക -
കലഹിച്ചു!
കലഹം ലഹളയായി .
കാക്കകളെ കുറിച്ച്-
കഥയെഴുതാൻ ഇവനാരാ
കാക്ക കോടതിയിൽ
കഥയെത്തി!!!
വിലക്ക്?
കാക്കളെകുറിച്ചിനി -
കഥയെഴുതരുത്!
തുടരരുത് .
സങ്കടം സഹിക്കാതെ -
എഴുത്തുകാരs൯റ-
ഹർജ്ജി സമർപ്പണം!
ഞാൻ കഥയെഴുതും
വീണ്ടും കഥ തുടർന്നു
കഥയ്ക്കൊടുവിൽ-
കാക്ക കൊല്ലപ്പെടുന്നു!
ലഹള !!!
കാക്കകളെ
താഴ്ത്തി കെട്ടിയ-
കഥാകാരനെ കാക്കകൾ ,
കൊത്തിയോടിച്ചു!
നാടുകടത്തി !
പിന്നിടവൻ കഥയെഴുതിയിട്ടില്ല.
 ........................................................
സത്യങ്ങൾ വിളിച്ചുപറഞ്ഞതിs൯റ
പേരിൽ സമുഹം മറന്നു കളഞ്ഞ കലാകാരന്മാർക്ക്

21 Nov 2013

ചില മറവികൾ

പിറവിതൊട്ടിന്നുമി-
സായാഹ്നതീരങ്ങളിൽ -
മറവിയുണ്ടെന്ന നേരിൽ ,
ഞാൻ നിറയുന്നു. 
തിരതലോടിയ- 
താരട്ടുപട്ടിലും ,
മറവിക്കുതരാൻ കൈപ്പുനീർ !
സ്കുൾമുറ്റങ്ങളും തൊടികളും, 
തോരാതെ നിറയുന്ന -
ബാല്യകാലങ്ങളും -
മറവിയിൽ വിടചൊല്ലിയപ്പോൾ .
അരുതായ്മകൾ ഒഴിയാതെ ,
നിലകൊണ്ട മുറ്റത്ത്‌-
പുണ്യം കൈപിടിച്ചതും നയിച്ചതും, 
മറവിയാണ് !
നൊമ്പരങ്ങളുടെ മലമുകളും,
ഇമ്പമുള്ള താഴ്‌വരകളും,
മറവികളിൽ ഇടംതേടി. 
അറുതികളില്ലാതെ കൈവന്ന -
കുറ്റങ്ങൾ ,
അപരനും മറന്നെങ്കിൽ!
ചില മറവികൾ നല്ലതല്ലേ ?
യാത്രയുണ്ട് ...
മറവികളിലേക്ക്
നന്മകളിലേക്ക് ...


19 Nov 2013

മഴത്തുള്ളികിലുക്കം

മഴത്തുള്ളികൾ .
ഇന്നും തുടരുന്നു ...
പുതു മഴപോലെ നനയാൻ
ഇതു മഴക്കാലമല്ല-
മഴക്കാറുകളില്ല,
എങ്കിലും ,
മണ്‍വഴികളിലും-
പുൽനാമ്പുകളിലും,
മഴത്തുള്ളികിലുക്കം .

നൊമ്പരങ്ങളിൽ മഴപെയ്ത്തുമായി-
ഗദ് സമേൻ!
സ്വന്തമെന്നു നിനച്ച ,
മിത്രങ്ങളും,
അത്ഭുതങ്ങളുടെ-
കടലോരവും ,
അവന് കൂട്ടുവന്നില്ല.
ഇന്നും തുടരുന്ന-
ഈ മഴപെയ്ത്തിനു  ,
തുടക്കം തരാൻ ...
അന്ന് വിയർത്തവൻ!
രക്തം വിയർത്തവൻ !
ഇന്നും പൊഴിക്കുന്നു-
മഴത്തുള്ളികൾ ...
ഒരു കടലോളം നിറയാൻ .
പുതു മഴപോലെ നനയാൻ ...

18 Nov 2013

ഹർത്താൽ ദിനത്തിൽ ക്രിസ്തു

കഥകളിൽ കേട്ടപോലെ ...
വഴിയോരങ്ങളിലും,
തെരുവുകളിലും ,
ഞാൻ കണ്ടില്ല!
എൻറെ യാത്രകളിലിന്നും,
ഞാൻ തേടുന്നുണ്ട്...
രാവിലെ ഉളളിൽ
വരുന്ന ക്രിസ്തുവിനെ!
രാവിലെ  നോക്കിയ
മാതൃഭുമിയുടെ 
എഴാം പേജിലൊരു ചിത്രം-
ഒരു ഹർത്താൽ ദിനം.
ഊന്നുവടിയുടെ ബലത്തിൽ-
യാത്രക്കു പറ്റാതെ-
തെല്ലു പരിഭവമില്ലാതെ-
ഏകാന്തനെങ്കിലും-
ഈ ലോകം കൂട്ടിനുണ്ടെന്ന ബലത്തിൽ-
മയങ്ങിയിരിക്കുന്ന ഒരു
അപ്പച്ചൻ!
നോക്കി പഠിക്കാനുണ്ട് ,
ആ നിശബദത!
നസ്രത്തിലെ ഗുരുവിനെ -
ഓർമ്മിപ്പിക്കുന്ന
ആ നിസ്സംഗത ...
ഇന്നും ഹർത്താൽ !
കല്ലുകൾ മുൾമുടി
തരാതിരുന്നെങ്കിൽ ...

സച്ചിൻ

ഇന്നലെ ഒരു പിറവിയുണ്ടായി...
കൊട്ടാരത്തിൽ ആയിരുന്നില്ല!
തോഴുത്തിലുമല്ല,
താമരകുളം പഞ്ചായത്തിലെ-
യു പി സ്കൂളിന്റെ മുറ്റത്ത്‌.
ജയ് വിളികളും കരഘോഷങ്ങളും
അകമ്പടിയായി !
കഥയിതാണ് -
ബിനുവും കൂട്ടരും
ഉച്ചനേരത്തൊരു ക്രിക്കെറ്റുകളി !
ബിനുവടിച്ച പന്ത് തകർത്തത്
10 C  യുടെ ചില്ല്
ചന്ദ്രൻ മാഷുപറഞ്ഞു  ...
"ഈ വർഷം
വണ്ടർ ലാ വേണ്ട ...
ഗ്രൗണ്ട് പണിയാം "...
ഒരു സിക്സറിന്റെ സന്തോഷത്തിൽ
ബിനു...
സച്ചിൻ പിറന്നു ...


8 Jul 2013

2 Jul 2013

പ്രളയം


ഏറ്റുപറച്ചിൽ" s³d കർത്താവെ ...
ഓർമ്മകലാണിവ...
ചങ്കിലെ പാടിൽ--
വിരലുകളിട്ട...
ശിഷ്യs³d ഓർമ്മ.
നിനക്കൊപ്പം
മരിക്കാൻ കാട്ടിയ 
ചങ്കുറ്റത്തിs³d ഓർമ്മ...
അല്പമെങ്കിലും,
അർത്ഥവും,
ഇത്രമാത്രം,
വിശ്വാസവും....
നിന്നിലർപ്പിച്ചവs³d,
ഓർമ്മ.
കടലും മലയും കടന്നുവന്ന്...
നിന്നെ അവതരിപ്പിച്ചവs³d
ഓർമ്മ!
ഓർമ്മകളിൽ 
മനം നിയുമെങ്കിലും...
എനിക്കുനാണമാകുന്നു!
തെല്ലോളം ചങ്കുറ്റമില്ലാത്തതിനാലല്ല,
ഈ വിശ്വാസവർഷത്തിൽ പോലും,
ഒരേറ്റു പറച്ചിലുണ്ടായില്ലല്ലോ!
കഷ്ടം...!
റാസയ്ക്കു മണിയടിക്കുന്നു!
s³d ദൈവമേ ...'

17 Jun 2013

മഞ്ഞു കാലം

മഞ്ഞു കാലം വീണ്ടും .
ഇത് ച്മ്മരിയട്ടിന്കുട്ടിയുടെ 
വീണ്ടും ജനനം . 
പരുക്കേറ്റ ,
മുറിവേറ്റ,ആട്ടിൻകുട്ടിയെ
 തോളിലേറ്റുന്ന
 ഇടയന്റെ
 കരുണയാൽ വീണ്ടും ജനനം ..
  

 

1 Jun 2013

ഗുരു.

കടപ്പാട് . ഡാനി ജോണ്‍
എനിക്കറിയാം അവനെ...
ആ തച്ചന്റെ മകനെ...
കുഞ്ഞുനാളുകളിൽ കേട്ട അമ്മയുടേയും അപ്പന്റേയും വാക്കുകളിൽനിന്നും സുപരിചിതനാണ് എനിക്കദ്ദേഹം...
അപ്പമായ് അവൻ എന്നിൽ നിറഞ്ഞ ആദ്യ നാളിനെക്കുറിച്ചുള്ള സുഖമുള്ള ഓർമ്മ ഇപ്പോഴും എന്നിലുണ്ട്....
പിന്നീടങ്ങോട് ഞാൻ പഠിക്കുകയായിരുന്നു....
ക്ഷമിക്കാൻ....
ആനന്ദിക്കാൻ....
മനസ്സിലാക്കാൻ...
എല്ലാറ്റിനുമുപരി....
സ്നേഹിക്കാൻ...
അവനെയും എന്റെ സഹോദരങ്ങളേയും....

ഈ കഴിഞ്ഞ നാളുകളിൽ അവൻ എനിക്കൊരു സമ്മാനം തന്നു....
ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്....
ജീവിതം നിരാശയിൽ നിന്നും നിരാശയിലേക്ക് കൂപ്പുകുത്തുമ്പോൾ
താങ്ങാൻ... ചേർത്തുപിടിക്കാൻ... ആശ്വസിപ്പിക്കാൻ... ഒരു കൈ...
എന്റെ ഗുരു..!!

പുഞ്ചിരിക്കുന്ന മുഖവും...


പാറിപറക്കുന്ന മുടിയിഴകളും....
തിളക്കമുള്ള മിഴികളും....
സ്നേഹം നിറഞ്ഞൊഴുകുന്ന ഉള്ളും....
വിരിച്ച കരങ്ങളും....
കരുത്തുപകരുന്ന മൊഴികളും...
ആനന്ദം പകരുന്ന സാമീപ്യവും...
കുസൃതി നിറഞ്ഞ പെരുമാറ്റവും സ്വന്തമായുള്ളവൻ...
അർത്ഥമില്ലാത്ത രണ്ട് അക്ഷരങ്ങളെ ചേർത്തുവച്ച് ജീവൻ പകർന്നവൻ...
ഗുരു...!!
 i love you...
                                                          

7 Mar 2013

എന്തുവേണം?

ഇന്നലെ അവന്‍ വന്നത്-
ഞാന്‍ അറിഞ്ഞില്ല. 

പുറത്ത് "calling bell"
ഞാന്‍ അകത്ത്... 
എന്തുവേണം?
"അത് ഞാന്‍ ആയിരുന്നു ... "
"അമ്മയ്ക്ക് ക്യാന്‍സര്‍"
card...
കരച്ചില്‍ ...!
യുക്തിയില്‍ എന്റെ ചോദ്യം-
"ഉള്ളതാണോ"...?
ഉവ്വ്!

നീട്ടിയ ചില്ലറ -
തികയില്ല...ആ മിഴികള്‍ 
തുടയ്ക്കാന്‍... 
എങ്കിലും പകച്ചു ... 
ഇതു സത്യമോ !
സത്യമെന്തായാലും ഒന്നുറപ്പാണ്... 
"സംശയമില്ലാത്ത സ്നേഹം 
സമൃദ്ധമായ ദാനം -
ഇന്നെനിക്കില്ല". 
പണ്ട് ഗുരു പറഞ്ഞതുപോലെ... 
"അത് ഞാന്‍ ആയിരുന്നു ... "
അവന്‍  നടന്നകന്നിരുന്നു... 
കഷ്ടം!
കര്‍ത്താവ് കാര്‍ഡുമായ് 
അലയുന്നു... 
 


 

5 Mar 2013

ഇനി...

ഇളംകാറ്റ്,നിലാവ്,പച്ചപ്പ്,തണല്‍,കുഞ്ഞിളംചിരി,മുകുളങ്ങള്‍,മഴത്തുള്ളി,
തലോടല്‍,വിശുദ്ധമായൊരു സ്നേഹം,തിരകള്‍,ഓര്‍മകള്‍,രാത്രിയുടെ 
നിശബ്ദത,അമ്മയുടെ കൈവിരലുകള്‍ ...
പ്രണയിക്കുവാന്‍ പഠിക്കയാണ് ഞാനീ ജീവിതത്തെ...
ഉലച്ചിലുകള്‍ക്കൊടുവിലും തണലും തണുപ്പുമേകുന്നൊരു മരമായ്‌ 
മാറണം എനിക്കിനി...

അന്യന്റെ നോവിനായ്‌ നെഞ്ച് പിടക്കുവാനും കണ്ണുകളെ 
നനക്കുവാനുമാകണം...

ഈ ലോകത്തോളമെന്റെ മനവും മിഴിയും വിശാലമാക്കട്ടെ ഞാന്‍ 
ഇനി...

ആരുമില്ലാത്തവര്‍ക്ക് ആരെങ്കിലുമൊക്കെ ആകുവോളം ഞാന്‍ 
മനുഷ്യനാകുന്നില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു...

ലോകമേ,ഇനിയുമെന്നെ നടത്തുക....

തിരിച്ചറിവുകളിലെക്ക്...

മനുഷ്യത്വത്തിന്റെ മഹത്വത്തിലേക്ക്...
ഇനി ... 

ഇളംകാറ്റ്,നിലാവ്,

പച്ചപ്പ്,തണല്, 

കുഞ്ഞിളംചിരി,

മുകുളങ്ങള്‍,

മഴത്തുള്ളി,

തലോടല്‍,

വിശുദ്ധമായൊരു സ്നേഹം,

തിരകള്‍,ഓര്‍മകള്‍,

രാത്രിയുടെ നിശബ്ദത,
അമ്മയുടെ കൈവിരലുകള്‍ ...
പ്രണയിക്കുവാന്‍ പഠിക്കയാണ് 
ഞാനീ ജീവിതത്തെ...
ഉലച്ചിലുകള്‍ക്കൊടുവിലും
 തണലും തണുപ്പുമേകുന്നൊരു മരമായ്‌
മാറണം എനിക്കിനി...

അന്യന്റെ നോവിനായ്‌
 നെഞ്ച് പിടക്കുവാനും 
കണ്ണുകളെ

നനക്കുവാനുമാകണം...

ഈ ലോകത്തോളമെന്റെ 
മനവും മിഴിയും 
വിശാലമാക്കട്ടെ ഞാന്‍

ഇനി...

ആരുമില്ലാത്തവര്‍ക്ക്
 ആരെങ്കിലുമൊക്കെ ആകുവോളം ഞാന്‍

മനുഷ്യനാകുന്നില്ല 
എന്ന് ഞാന്‍ തിരിച്ചറിയുന്നു...

ലോകമേ,ഇനിയുമെന്നെ നടത്തുക....

തിരിച്ചറിവുകളിലെക്ക്...

മനുഷ്യത്വത്തിന്റെ മഹത്വത്തിലേക്ക്...

1 Mar 2013

ഇനി കരയിലേക്ക്...

കാലം,
കണ്ണുനീര്‍പൊഴിച്ചു...
കടല്‍ ശാന്തമായി.
 വിട 
അവന്‍ വഞ്ചിയിലായിരുന്നു...
ഇനി കരയിലേക്ക്!
കരയില്‍ വിശ്രമം.

കടലിന്റെ "കാറ്റും,
കണ്ണുനീരും
പൊട്ടിച്ചിരിയും
അട്ടഹാസവും
കുറുമ്പും
കുസൃതിയും"
ഒരു കുട്ടിയെപോലെ കാണണം.
ഒരു സ്വപ്നമായി  കാണണം.
ആകുലതയല്ല -
അഭിനന്ദനം.
വഞ്ചിയിലെ കൂട്ടുകരന്‌...24 Feb 2013

പാദങ്ങള്‍

മണ്‍വഴികള്‍ക്കിടയില്‍-
നനുത്ത കാല്‍ പാദങ്ങള്‍
ഞാന്‍  കണ്ടിരുന്നു...
പുലരിയിലെ
മഴയില്‍,
ആരോ നടന്നകന്ന-
മുറിഞ്ഞ കാല്‍പാടുകള്‍!
നീണ്ടുനിവര്‍ന്ന ആ വഴിയില്‍-
ഞാന്‍  തനിച്ചിരുന്നു...
ഒടുവില്‍ ഉള്‍വിളി-
"പാദങ്ങള്‍ പിന്‍തുടരുക... "
യാത്ര...
ഓരോ പാദത്തിനുo
പലനിറം.
വഴികളില്‍ പലമണം.
അങ്ങകലെ ഞാന്‍ കണ്ടു-
ഒരു പലകയിലെ കുറിപ്പ്!
"ചെരിപ്പിടുക".
താഴെ ഒരു ചെരിപ്പും!
ഞാന്‍ അകലുമ്പോള്‍ -
കണ്ടിരുന്നു...
മുന്‍പില്‍ പദങ്ങളില്ല!
ഒന്നുറപ്പാണ് !
എനിക്ക് പുറകിലും
മുന്‍പിലും -
ആരൊക്കെയോ ഉണ്ട്.
വൈകാതെ നമ്മുക്ക് കാണാം... 
21 Feb 2013

ദൈവം ചിരിക്കുന്നു...

നിശബ്ദതയുടെ  നീണ്ട മണിക്കൂര്‍...
ഒടുവില്‍ തടവറ. 
അവന്‍ കുറ്റവാളി!
ജയില്‍ വാസമുണ്ടിനി.
ഒരു നീണ്ട യാത്ര...
 ഇരുംബഴികളുടെ നിഴലില്‍
നിശബ്ദതയില്‍ -
അവന്‍ പ്രാര്‍ത്ഥിച്ചു.
നിശ്ചലനായി...
 നിശബ്ദനായി...
നിഴലനങ്ങുന്നില്ല.
ശാന്തത...
കൈകള്‍ തുറന്നുപിടിച്ച് ,
ഒരു "ആബാ" പ്രാര്‍ത്ഥന... 
നിമിഷങ്ങള്‍ ദിവസങ്ങളായി ...
നീണ്ട പ്രാര്‍ത്ഥന.

കൂടുതേടി ഒരു കിളി...
വന്നിരുന്നു കൈകളില്‍!
തുറന്നു നീട്ടിയ കൈകളില്‍!
വിസ്മയം.
ചുള്ളികള്‍ കൂടുതീര്‍ത്തു-
മുട്ടകള്‍,
കുട്ടികള്‍ ,
ശാന്തതയുടെ  കൂട്ടില്‍-
കിളികള്‍ കണ്‍‌തുറന്നു...
അവനറിഞ്ഞില്ല,
നീട്ടിയ കൈകളില്‍ -
വീടുണര്‍ന്നെന്ന്!
പ്രസാദം പുലര്‍ത്തിയ -
പ്രഭാതം.
അവന്‍ കണ്‍‌തുറന്നു!
പ്രാര്‍ത്ഥനയുടെ ചൈതന്യം.

കണ്ടു.
കൈകളിലെ കളിവീട്!
സങ്കടത്താല്‍ കണ്‍നിറഞ്ഞു ...
 നിശ്ചലനായി...
 നിശബ്ദനായി...
തെല്ലനങ്ങതെ ...
കണ്ണടച്ചു...
പ്രാര്‍ത്ഥന തുടര്‍ന്നു...
പുതിയ വീട്ടില്‍-
കിളികള്‍ ചിരിക്കുന്നുണ്ട്‌ ...
ദൈവവും.
2 Feb 2013

കുള്ളന്റെ കര്‍ത്താവ്

മുമ്പേ ഓടിയ കുള്ളന്‍ മരച്ചില്ലയില്‍!
ഗുരുവിനെ കാണണം.
ഒന്നു കണ്ടാല്‍ മതി.
വിസ്മയം പൂണ്ടവന്‍ നോക്കി,
ഒഴുകുന്ന കൂട്ടത്തില്‍ തമ്പുരാന്‍.
മരച്ചുവട്ടില്‍ നാഥന്‍.
വിളി!
വിളികേട്ടതും,
മനം തെളിഞ്ഞതും,
മരമിറങ്ങിയതും മായയല്ല!
സത്യം.
ചുങ്കo പിരിച്ചവന്റെയുള്ളില്‍-
ശുന്യനാകനൊരുള്‍വിളി...
പാതി സ്വത്തിനി അന്യര്‍ക്ക്.
പിരിച്ചെടുത്തതിരട്ടിയായി-
തിരിച്ചടയ്ക്കുമെന്ന പ്രതിഞ്ജയും .
ഗുരുവിന് പുഞ്ചിരി.
സ്വര്‍ഗ്ഗം നോക്കിയിട്ടവന്‍ പറഞ്ഞു -
"ഹൃദയം  ഭവനമല്ലോ....
അതിന്നു രക്ഷപെട്ടിരിക്കുന്നു"
നഷ്ട്ടങ്ങളുടെ രക്ഷ ...

1 Feb 2013

നിഴല്‍

ഗുരു ...
ശിഷ്യന്‍ ...
മരം ...
തണല്‍ ...
ധ്യാനം ...
ഇതുമാറിയതോര്‍ക്കണം!
ഗുരുവിനെ കൊന്നു .
ശിഷ്യനെ നാടുകടത്തി .
മരം മുറിച്ചുവിറ്റു. 
പിന്നെ സൂര്യന്‍ അസ്തമിചിട്ടില്ല!
അടച്ചുവച്ച സുവിശേഷം -
തുറക്കാന്‍ 
ആരോ 
നടന്നു വരുന്നുണ്ട് .
ദേ ...
നിന്റെ നിഴല്‍ ...