Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

30 Nov 2013

നിശബ്ദം

പൂക്കൾ കല്ലറയിൽവച്ച് അൽപ്പനേരം പ്രാർത്ഥിച്ചു. അവൻ നടന്നു നീങ്ങിതണുത്ത കാറ്റിൻറെ മർമ്മരം പള്ളിപരിസരങ്ങളിൽ .
കാറിൽ തനിച്ചിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് നടക്കുമ്പോൾ അവൻറെ കണ്ണുനിറഞ്ഞിരുന്നു
അവരുടെ ഒരേയൊരു മകളായിരുന്നു മരിയ.
കഴിഞ്ഞ ഡിസംബറിൽ കാറപകടത്തിൽ മരിച്ചു! ഇന്നൊരുവർഷം തികഞ്ഞിരിക്കുന്നു. സങ്കടം സഹിക്കാൻ  പറ്റാത്തതിനാലാണ് അവൾ കാറിൽ തന്നെ ഇരുന്നത്.
വീട്ടിലേക്കുള്ള യാത്രയിൽ അവർ നിശബ്ദരായിരുന്നു. കഴിഞ്ഞ ഒരു വർഷം   നിശബ്ദത നിഴലിക്കുന്നു.

ഡിസംബർ കാലമായതിനലാവണം വഴിയോരങ്ങളിലും കടകളിലുംനിറയെ  നക്ഷത്രങ്ങൾ.
അവർ യാത്ര തുടർന്നു...

അവൾ പറഞ്ഞുനമുക്കൊരു നക്ഷത്രം വാങ്ങിയാലോ”? “അതിനെന്താ ... നമുക്ക് വാങ്ങാം” ... കാറുനിർത്തി അവൻ പുറത്തേക്കു പോയി. തിരികെവന്നപ്പോൾ അവൻറെ കൈയ്യിൽ ഒരു കുഞ്ഞു നക്ഷത്രമുണ്ടായിരുന്നു. അവർ യാത്ര തുടർന്നു.
വീണ്ടും നിശബ്ദത.
അവൾ കൈകളിലുള്ള നക്ഷത്രവും നോക്കിയിരുന്നു. വീടെത്തിയപ്പോൾ അവൾ പറഞ്ഞു ... “ വർഷം നമ്മുക്കൊരു പുൽകൂടും ഉണ്ടാക്കണം”. “ഉം ശരി” ...അവർ വീട്ടിലേക്കു പോയി.
ഒട്ടുംതാമസിക്കാതെ മുറ്റത്തെ ഈറ്റ കമ്പിൽ അവർ നക്ഷത്രം തൂക്കി.
ഒരു കുഞ്ഞു നക്ഷത്രം.
അവർ അതും നോക്കി നിന്നു.

തണുത്ത കാറ്റുവീശികൊണ്ടേയിരുന്നു...

24 Nov 2013

വേട്ട

പക്ഷിയെകുറിച്ചൊരു-
ചെറുകഥയെഴുതിയവൻ,
കഥയ്ക്കൊടുവിൽ-
നാടുവിട്ടു!
കാക്കയെകുറിച്ചായിരുന്നു
കഥ!
കഥ തുടങ്ങി
കാക്കയുടെ കറുപ്പും ,
കുളിയും കഥയായി .
കഥ കണ്ട മറ്റൊരു കാക്ക -
കലഹിച്ചു!
കലഹം ലഹളയായി .
കാക്കകളെ കുറിച്ച്-
കഥയെഴുതാൻ ഇവനാരാ
കാക്ക കോടതിയിൽ
കഥയെത്തി!!!
വിലക്ക്?
കാക്കളെകുറിച്ചിനി -
കഥയെഴുതരുത്!
തുടരരുത് .
സങ്കടം സഹിക്കാതെ -
എഴുത്തുകാരs൯റ-
ഹർജ്ജി സമർപ്പണം!
ഞാൻ കഥയെഴുതും
വീണ്ടും കഥ തുടർന്നു
കഥയ്ക്കൊടുവിൽ-
കാക്ക കൊല്ലപ്പെടുന്നു!
ലഹള !!!
കാക്കകളെ
താഴ്ത്തി കെട്ടിയ-
കഥാകാരനെ കാക്കകൾ ,
കൊത്തിയോടിച്ചു!
നാടുകടത്തി !
പിന്നിടവൻ കഥയെഴുതിയിട്ടില്ല.
 ........................................................
സത്യങ്ങൾ വിളിച്ചുപറഞ്ഞതിs൯റ
പേരിൽ സമുഹം മറന്നു കളഞ്ഞ കലാകാരന്മാർക്ക്

21 Nov 2013

ചില മറവികൾ

പിറവിതൊട്ടിന്നുമി-
സായാഹ്നതീരങ്ങളിൽ -
മറവിയുണ്ടെന്ന നേരിൽ ,
ഞാൻ നിറയുന്നു. 
തിരതലോടിയ- 
താരട്ടുപട്ടിലും ,
മറവിക്കുതരാൻ കൈപ്പുനീർ !
സ്കുൾമുറ്റങ്ങളും തൊടികളും, 
തോരാതെ നിറയുന്ന -
ബാല്യകാലങ്ങളും -
മറവിയിൽ വിടചൊല്ലിയപ്പോൾ .
അരുതായ്മകൾ ഒഴിയാതെ ,
നിലകൊണ്ട മുറ്റത്ത്‌-
പുണ്യം കൈപിടിച്ചതും നയിച്ചതും, 
മറവിയാണ് !
നൊമ്പരങ്ങളുടെ മലമുകളും,
ഇമ്പമുള്ള താഴ്‌വരകളും,
മറവികളിൽ ഇടംതേടി. 
അറുതികളില്ലാതെ കൈവന്ന -
കുറ്റങ്ങൾ ,
അപരനും മറന്നെങ്കിൽ!
ചില മറവികൾ നല്ലതല്ലേ ?
യാത്രയുണ്ട് ...
മറവികളിലേക്ക്
നന്മകളിലേക്ക് ...


19 Nov 2013

മഴത്തുള്ളികിലുക്കം

മഴത്തുള്ളികൾ .
ഇന്നും തുടരുന്നു ...
പുതു മഴപോലെ നനയാൻ
ഇതു മഴക്കാലമല്ല-
മഴക്കാറുകളില്ല,
എങ്കിലും ,
മണ്‍വഴികളിലും-
പുൽനാമ്പുകളിലും,
മഴത്തുള്ളികിലുക്കം .

നൊമ്പരങ്ങളിൽ മഴപെയ്ത്തുമായി-
ഗദ് സമേൻ!
സ്വന്തമെന്നു നിനച്ച ,
മിത്രങ്ങളും,
അത്ഭുതങ്ങളുടെ-
കടലോരവും ,
അവന് കൂട്ടുവന്നില്ല.
ഇന്നും തുടരുന്ന-
ഈ മഴപെയ്ത്തിനു  ,
തുടക്കം തരാൻ ...
അന്ന് വിയർത്തവൻ!
രക്തം വിയർത്തവൻ !
ഇന്നും പൊഴിക്കുന്നു-
മഴത്തുള്ളികൾ ...
ഒരു കടലോളം നിറയാൻ .
പുതു മഴപോലെ നനയാൻ ...

18 Nov 2013

ഹർത്താൽ ദിനത്തിൽ ക്രിസ്തു

കഥകളിൽ കേട്ടപോലെ ...
വഴിയോരങ്ങളിലും,
തെരുവുകളിലും ,
ഞാൻ കണ്ടില്ല!
എൻറെ യാത്രകളിലിന്നും,
ഞാൻ തേടുന്നുണ്ട്...
രാവിലെ ഉളളിൽ
വരുന്ന ക്രിസ്തുവിനെ!
രാവിലെ  നോക്കിയ
മാതൃഭുമിയുടെ 
എഴാം പേജിലൊരു ചിത്രം-
ഒരു ഹർത്താൽ ദിനം.
ഊന്നുവടിയുടെ ബലത്തിൽ-
യാത്രക്കു പറ്റാതെ-
തെല്ലു പരിഭവമില്ലാതെ-
ഏകാന്തനെങ്കിലും-
ഈ ലോകം കൂട്ടിനുണ്ടെന്ന ബലത്തിൽ-
മയങ്ങിയിരിക്കുന്ന ഒരു
അപ്പച്ചൻ!
നോക്കി പഠിക്കാനുണ്ട് ,
ആ നിശബദത!
നസ്രത്തിലെ ഗുരുവിനെ -
ഓർമ്മിപ്പിക്കുന്ന
ആ നിസ്സംഗത ...
ഇന്നും ഹർത്താൽ !
കല്ലുകൾ മുൾമുടി
തരാതിരുന്നെങ്കിൽ ...

സച്ചിൻ

ഇന്നലെ ഒരു പിറവിയുണ്ടായി...
കൊട്ടാരത്തിൽ ആയിരുന്നില്ല!
തോഴുത്തിലുമല്ല,
താമരകുളം പഞ്ചായത്തിലെ-
യു പി സ്കൂളിന്റെ മുറ്റത്ത്‌.
ജയ് വിളികളും കരഘോഷങ്ങളും
അകമ്പടിയായി !
കഥയിതാണ് -
ബിനുവും കൂട്ടരും
ഉച്ചനേരത്തൊരു ക്രിക്കെറ്റുകളി !
ബിനുവടിച്ച പന്ത് തകർത്തത്
10 C  യുടെ ചില്ല്
ചന്ദ്രൻ മാഷുപറഞ്ഞു  ...
"ഈ വർഷം
വണ്ടർ ലാ വേണ്ട ...
ഗ്രൗണ്ട് പണിയാം "...
ഒരു സിക്സറിന്റെ സന്തോഷത്തിൽ
ബിനു...
സച്ചിൻ പിറന്നു ...