Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

24 Feb 2013

പാദങ്ങള്‍

മണ്‍വഴികള്‍ക്കിടയില്‍-
നനുത്ത കാല്‍ പാദങ്ങള്‍
ഞാന്‍  കണ്ടിരുന്നു...
പുലരിയിലെ
മഴയില്‍,
ആരോ നടന്നകന്ന-
മുറിഞ്ഞ കാല്‍പാടുകള്‍!
നീണ്ടുനിവര്‍ന്ന ആ വഴിയില്‍-
ഞാന്‍  തനിച്ചിരുന്നു...
ഒടുവില്‍ ഉള്‍വിളി-
"പാദങ്ങള്‍ പിന്‍തുടരുക... "
യാത്ര...
ഓരോ പാദത്തിനുo
പലനിറം.
വഴികളില്‍ പലമണം.
അങ്ങകലെ ഞാന്‍ കണ്ടു-
ഒരു പലകയിലെ കുറിപ്പ്!
"ചെരിപ്പിടുക".
താഴെ ഒരു ചെരിപ്പും!
ഞാന്‍ അകലുമ്പോള്‍ -
കണ്ടിരുന്നു...
മുന്‍പില്‍ പദങ്ങളില്ല!
ഒന്നുറപ്പാണ് !
എനിക്ക് പുറകിലും
മുന്‍പിലും -
ആരൊക്കെയോ ഉണ്ട്.
വൈകാതെ നമ്മുക്ക് കാണാം... 




21 Feb 2013

ദൈവം ചിരിക്കുന്നു...

നിശബ്ദതയുടെ  നീണ്ട മണിക്കൂര്‍...
ഒടുവില്‍ തടവറ. 
അവന്‍ കുറ്റവാളി!
ജയില്‍ വാസമുണ്ടിനി.
ഒരു നീണ്ട യാത്ര...
 ഇരുംബഴികളുടെ നിഴലില്‍
നിശബ്ദതയില്‍ -
അവന്‍ പ്രാര്‍ത്ഥിച്ചു.
നിശ്ചലനായി...
 നിശബ്ദനായി...
നിഴലനങ്ങുന്നില്ല.
ശാന്തത...
കൈകള്‍ തുറന്നുപിടിച്ച് ,
ഒരു "ആബാ" പ്രാര്‍ത്ഥന... 
നിമിഷങ്ങള്‍ ദിവസങ്ങളായി ...
നീണ്ട പ്രാര്‍ത്ഥന.

കൂടുതേടി ഒരു കിളി...
വന്നിരുന്നു കൈകളില്‍!
തുറന്നു നീട്ടിയ കൈകളില്‍!
വിസ്മയം.
ചുള്ളികള്‍ കൂടുതീര്‍ത്തു-
മുട്ടകള്‍,
കുട്ടികള്‍ ,
ശാന്തതയുടെ  കൂട്ടില്‍-
കിളികള്‍ കണ്‍‌തുറന്നു...
അവനറിഞ്ഞില്ല,
നീട്ടിയ കൈകളില്‍ -
വീടുണര്‍ന്നെന്ന്!
പ്രസാദം പുലര്‍ത്തിയ -
പ്രഭാതം.
അവന്‍ കണ്‍‌തുറന്നു!
പ്രാര്‍ത്ഥനയുടെ ചൈതന്യം.

കണ്ടു.
കൈകളിലെ കളിവീട്!
സങ്കടത്താല്‍ കണ്‍നിറഞ്ഞു ...
 നിശ്ചലനായി...
 നിശബ്ദനായി...
തെല്ലനങ്ങതെ ...
കണ്ണടച്ചു...
പ്രാര്‍ത്ഥന തുടര്‍ന്നു...
പുതിയ വീട്ടില്‍-
കിളികള്‍ ചിരിക്കുന്നുണ്ട്‌ ...
ദൈവവും.




2 Feb 2013

കുള്ളന്റെ കര്‍ത്താവ്

മുമ്പേ ഓടിയ കുള്ളന്‍ മരച്ചില്ലയില്‍!
ഗുരുവിനെ കാണണം.
ഒന്നു കണ്ടാല്‍ മതി.
വിസ്മയം പൂണ്ടവന്‍ നോക്കി,
ഒഴുകുന്ന കൂട്ടത്തില്‍ തമ്പുരാന്‍.
മരച്ചുവട്ടില്‍ നാഥന്‍.
വിളി!
വിളികേട്ടതും,
മനം തെളിഞ്ഞതും,
മരമിറങ്ങിയതും മായയല്ല!
സത്യം.
ചുങ്കo പിരിച്ചവന്റെയുള്ളില്‍-
ശുന്യനാകനൊരുള്‍വിളി...
പാതി സ്വത്തിനി അന്യര്‍ക്ക്.
പിരിച്ചെടുത്തതിരട്ടിയായി-
തിരിച്ചടയ്ക്കുമെന്ന പ്രതിഞ്ജയും .
ഗുരുവിന് പുഞ്ചിരി.
സ്വര്‍ഗ്ഗം നോക്കിയിട്ടവന്‍ പറഞ്ഞു -
"ഹൃദയം  ഭവനമല്ലോ....
അതിന്നു രക്ഷപെട്ടിരിക്കുന്നു"
നഷ്ട്ടങ്ങളുടെ രക്ഷ ...

1 Feb 2013

നിഴല്‍

ഗുരു ...
ശിഷ്യന്‍ ...
മരം ...
തണല്‍ ...
ധ്യാനം ...
ഇതുമാറിയതോര്‍ക്കണം!
ഗുരുവിനെ കൊന്നു .
ശിഷ്യനെ നാടുകടത്തി .
മരം മുറിച്ചുവിറ്റു. 
പിന്നെ സൂര്യന്‍ അസ്തമിചിട്ടില്ല!
അടച്ചുവച്ച സുവിശേഷം -
തുറക്കാന്‍ 
ആരോ 
നടന്നു വരുന്നുണ്ട് .
ദേ ...
നിന്റെ നിഴല്‍ ...