Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

19 Nov 2013

മഴത്തുള്ളികിലുക്കം

മഴത്തുള്ളികൾ .
ഇന്നും തുടരുന്നു ...
പുതു മഴപോലെ നനയാൻ
ഇതു മഴക്കാലമല്ല-
മഴക്കാറുകളില്ല,
എങ്കിലും ,
മണ്‍വഴികളിലും-
പുൽനാമ്പുകളിലും,
മഴത്തുള്ളികിലുക്കം .

നൊമ്പരങ്ങളിൽ മഴപെയ്ത്തുമായി-
ഗദ് സമേൻ!
സ്വന്തമെന്നു നിനച്ച ,
മിത്രങ്ങളും,
അത്ഭുതങ്ങളുടെ-
കടലോരവും ,
അവന് കൂട്ടുവന്നില്ല.
ഇന്നും തുടരുന്ന-
ഈ മഴപെയ്ത്തിനു  ,
തുടക്കം തരാൻ ...
അന്ന് വിയർത്തവൻ!
രക്തം വിയർത്തവൻ !
ഇന്നും പൊഴിക്കുന്നു-
മഴത്തുള്ളികൾ ...
ഒരു കടലോളം നിറയാൻ .
പുതു മഴപോലെ നനയാൻ ...

8 comments:

  1. അന്ന് വിയർത്തവൻ!
    രക്തം വിയർത്തവൻ !
    ഇന്നും പൊഴിക്കുന്നു-
    മഴത്തുള്ളികൾ ...
    ഒരു കടലോളം നിറയാൻ .
    പുതു മഴപോലെ നനയാൻ .......
    നല്ല വരികള്‍,,,

    ReplyDelete
  2. മഴ!!....അതിന്നു ഭാവങ്ങള്‍ പലതു
    രുദ്രയും സഹായും അവള്‍ തന്നെ!!
    ജീവിതത്തിന്‍ കൂട്ടിമുട്ടാ
    രണ്ടറ്റങ്ങള്‍ പോലെ!!...rr

    ReplyDelete
    Replies
    1. ഒരു നല്ല മഴപെയ്തു ജീവിതത്തിൽ ലഭിക്കട്ടെ ...നന്ദി .

      Delete
  3. നന്മയുടെ മഴത്തുള്ളികൾ പെയ്തിറങ്ങട്ടെ ....ആശംസകൾ .

    ReplyDelete
    Replies
    1. ഒത്തിരി നന്ദി ..താങ്കളുടെ ജീവിതത്തിലും ഒരു നല്ല മഴകാലം ആശംസിക്കുന്നു

      Delete
  4. കലപ്പകൊണ്ടുഴുതു മറിച്ചു, മണ്ണില്‍ പാകിയ വിത്തുകള്‍ എല്ലാം നന്നാവുന്നുണ്ട്;
    അക്ഷരപിശകുകള്‍ ശ്രദ്ധിക്കുമല്ലോ സുഹൃത്തേ..
    "മഴത്തുള്ളികൾ .
    ഇന്നും തുടരുന്നു ..." എന്നൊരു പ്രയോഗമില്ല !! ഭാവുകങ്ങള്‍....

    ReplyDelete
    Replies
    1. നന്ദി ഉണ്ണിയേട്ടാ ...

      Delete