Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

12 Mar 2016

ചില ഫേസ് ബുക്ക് കുറിപ്പുകള്‍

റാണി പദ്മിനി മനോഹരമായ ഒരു സിനിമ അനുഭവം.
ഇത് പുരുഷൻമാർക്ക് പ്രചോദനമാണ്....
ചിറകുകൾ വിടർത്തി ഒപ്പമുള്ളവരേയും പറത്തി വിടാൻ.....
പ്രചോദനത്തിന് നന്ദി....... Aashiq Abu​ തുടരുക.
----------------------------------------------------------
ഇനി ഇരിന്നുള്ള സമരങ്ങളാണ്.
മുകളില്‍ ഇരിന്നുവാഴുന്നവരുടെ,
ഇരിപ്പടങ്ങള്‍ക്കൊരു  മുന്നറിയിപ്പ്.
-------------------------------------

വിശക്കാഞ്ഞിട്ടും ഞാന്‍ കഴിച്ച ഭക്ഷണത്തില്‍
തെരുവിലെ മുഖങ്ങള്‍ എന്നെ വേട്ടയാടി....
--------------------------------------------

ഇത്  സോഷ്യല്‍ മീഡിയ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആദരാഞ്ജലികള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മണിക്കുറുകളാണ്.ബഹു. ഡോ.അബ്ദുള്‍ കലാമിന്‍റെ വേര്‍പാടില്‍ ഈ നവമാധ്യമങ്ങള്‍ കണ്ണീര്‍ വാര്‍ക്കുന്നതിന്‍റെ തെളിവാണ് നിരന്തരം പ്രവഹിക്കുന്ന പോസ്റ്റുകള്‍. പുതുതലമുറയിലെ മിക്കവാറും പേരും ഇതില്‍ സജീവമാകുന്നു.!
സത്യത്തില്‍ കക്ഷിരാഷ്ട്രിയത്തോടും, രാഷ്ട്രിയ നേതൃത്വത്തോടും ശരിക്കും നിഷേധാത്മക സമീപനം കാണിക്കുന്ന നമ്മുടെ പുതുതലമുറയെ കലാമിന് വശീകരിക്കാന്‍ കഴിഞ്ഞെങ്കില്‍, ഇന്ന് ഒരു ആത്മ പരിശോധന ആവശ്യമാകുന്നു. പ്രിത്യേകിച്ച് നമ്മുടെ രാഷ്ട്രിയ നേതൃത്വം ചിന്തിക്കേണ്ടിയിരിക്കുന്നു.
(ഡോ.അബ്ദുള്‍ കലാമിന്‍റെ മരണത്തിന് പിറ്റേന്ന്  28-07-2015)
--------------------------------------------

ഈ യാത്രയിൽ ആരൊക്കെയോ ഉറക്കത്തിലാ...
ആല്ലെങ്കിൽ ഉറക്കം നടിക്കുവാ,
ഞാൻ വിളിച്ചുണർത്തുന്നതും കാത്ത്‌...
------------------------------------------

ഒരുനാൾ ഈ കണ്ണാടിയും കരഞ്ഞുതുടങ്ങും...
എന്തിനെന്നൊ...?
ഇതിൽ നോക്കി ഞാൻ പറയുന്ന നുണകൾ കേട്ട്...!
--------------------------------------------

തോല്‍ക്കുമെന്നറിഞ്ഞിട്ടും,
ജയിക്കാനുള്ള ആഗ്രഹമാണ്
ഈ തട്ടകത്തില്‍ നമ്മെ ബാക്കിയാക്കുന്നത്...
ഈ കാഴ്ച്ചകൾക്കപ്പുറo, അങ്ങ് ദൂരെ ഒത്തിരി  
  സ്വപ്നങ്ങളുണ്ടെന്നു വിശ്വസിക്കുന്ന
മനസിനോളം നിഷ്കളങ്കത മറ്റെന്തിനാണുള്ളത്...
----------------------------------------------

അനുവാദമില്ലാതെ ചിലർ കടന്നുവരുന്നുണ്ട്‌...
കാറ്റിലുലയുന്ന നാളത്തെ ,
കെടാതെ കാക്കാൻ...
ദൈവത്തിന്റെ കുപ്പായവുമിട്ട്‌ !
-----------------------------------------------

ഓർമ്മകളുടെ തടാകത്തിൽ,
നനഞ്ഞു താഴുന്നുണ്ട്‌ ...
ചില സ്വപ്നങ്ങളുടെ
കടലാസു വഞ്ചികൾ!!!
-----------------------------------------------

ഇന്നത്തെ മഴയ്ക്കൊപ്പം കരയുന്നുണ്ട്,
ചില്ലയൊടിഞ്ഞ മരകൊമ്പിലെ കിളികുഞ്ഞ്.
താഴെ, ചിതറിയ തുള്ളികളില്‍
തണുത്തു വിറയ്ക്കുന്നുണ്ട്...
ചിറകു പൊടിഞ്ഞ  അമ്മക്കിളി.
--------------------------------------------------

കൈവിട്ടുപോയ പട്ടംപോലെ മനസ്സ്‌...
കാറ്റതിനെ പറപ്പിച്ചുകൊണ്ടെയിരിക്കുന്നു!
--------------------------------------------------

ദൂരെ ഒരു ഒറ്റമരചുവട്ടിൽ,
തനിച്ചിരിപ്പുണ്ട്‌
വഴി തെറ്റിയ ഒരു യാത്രികൻ.
-------------------------------------------------

തിരിച്ചറിവിന്റെ ഭാഷയിലാണ് തിരിച്ചു വിളിക്കുന്നത്...
തിരികെയെത്തുക...
തണലാവുക.
-------------------------------------------

വേരുകൾ പടരട്ടെ,
ഇലകൾ തളിർക്കട്ടെ,
ചില്ലകൾ ഉയരട്ടെ...
-------------------------------------------

പറയാതെ പോയ എത്രയോ നന്ദികൾ.
പറഞ്ഞു കുളമാക്കിയ എത്രയെത്ര ക്ഷമാപണങ്ങൾ. :)
--------------------------------------

നല്ല മനസ്സുകളുടെയും നന്മകളുടെയും മരണമാ
സത്യത്തിൽ പട്ടിണി.
അല്ലാതെ വിശപ്പല്ല.
------------------------------------

ദുഖങ്ങളും  വേദനകളുമായി വരുന്ന
ഇന്നിന്റെ അനുഭവങ്ങളെല്ലാം പിന്നീട്‌ ഓർമ്മകളാ...
വെറും ഓർമ്മകൾ.
-------------------------------

ഒരു കല എന്ന നിലയിൽ സിനിമ കൊള്ളാം.
പക്ഷെ പലപ്പോഴും സിനിമ തരുന്ന
ചില മെസ്സെജുകൾ‌ ദോഷമാകുന്നില്ലെ
എന്നൊരു സംശയം.
#ജയിൽചാട്ടം
#നവീനമായമോഷണങ്ങൾ
 #കുറ്റകൃത്യങ്ങൾ
------------------------------------------------

ദുഖങ്ങളിലും സന്തോഷത്തിലും
ഉപാതികളില്ലാതെ നനുത്ത കാറ്റുപോലെ
 അമ്മനിലാവ്‌.ഞാൻ തൊട്ടതിലുമതികം
 എന്നെ തൊടുന്ന അമ്മ.അറിയാം അമ്മയെ!!!
--------------------------------------

സമരങ്ങൾ!
 ചിലർ നിന്നു...
ചിലർ ഇരുന്നു...
 ചിലരിപ്പൊഴും ഇതൊന്നും
 കാണാതെ ഉറങ്ങുന്നുണ്ട്‌.!!!
----------------------------------

മനുഷ്യനായി അവതരിക്കാന്‍ അവിടുന്ന്
 ഒരു സ്ത്രീയില്‍ ഒതുങ്ങി-
പിന്നെ അവിടുന്ന് പാപികള്‍ക്കിടയില്‍
  ഒതുങ്ങി-
ഒടുവില്‍ ഒരു കല്ലറയിലും .
പിന്നെ ഇന്നവന്‍ നമ്മുക്കിടയില്‍
ഒതുങ്ങിയിരിക്കുന്നു...
ഒരു കുഞ്ഞപ്പത്തോളം ചെറുതായി ...
ആരെയും ഒതുക്കാതെ
 സ്വയം ഒതുങ്ങനുള്ള ക്ഷണമാണിത് .
---------------------------

ലോകത്തൊരിടത്തും കിട്ടാത്ത
സുരക്ഷിതത്വവുമായി
ആണ്‍പെണ്‍ തിരിവില്ലാതെ
അമ്മയുടെ ഉദരം...
ഉദരത്തിനു പുറത്തും കിട്ടുന്ന
 സ്വതന്ത്രമാണ് ഇന്ന് ആവശ്യം.
തിരക്കിനിടയില്‍ പെടുന്ന
സ്ത്രീക്ക് നേരെയുള്ള
തരംതാണ ഫലിതങ്ങള്‍ ,
അവള്‍ക്കു നേരെയുള്ള  കരങ്ങള്‍...
നിസ്സഹായതയുടെ വ്യാകുലവുമായി
 അവള്‍ ഈ ആള്‍കൂട്ടത്തില്‍ തനിച്ചുനില്‍പ്പുണ്ട്.
അവളുടെ സ്വപ്നങ്ങള്‍ തിരികെ നല്‍കി
അഭിമാനത്തോടെ നമുക്ക് പറയാം...
ഞങ്ങള്‍ തുല്യരാണ് :)
Women, you are the reason why the world is still alive.
------------------------------

മതം നോക്കിയിട്ടല്ല മദര്‍ മരുന്ന് കൊടുത്തത് !
#motherteresa #mohanbhagwat
-----------------------

"തിരികെ നടക്കേണ്ട തിരിച്ചറിഞ്ഞാല്‍
മതിയെന്ന മാഷിന്‍റെ വചനം"
-------------------------------------

സ്വപ്‌നങ്ങള്‍ കടമെടുത്തു മേഞ്ഞതിനലാവും,
എന്റെ ജീവിതപ്പുരയും ചോര്‍ന്നോലിക്കുന്നത്...
-------------------------------------

ഹൃദയം പറഞ്ഞു "ഇഷ്ടമാണു"....
മൗനം  പുഞ്ചിരിച്ചു... :)
---------------------------

സ്വന്തം നെഞ്ചിനുമുകളില്‍ പിച്ചവച്ച
മകന്‍റെ കാലിടറുന്നത് കണ്ട്,
നെഞ്ചുരുകുന്ന അപ്പന്‍മാര്‍
--------------------------

കരഞ്ഞാല്‍ കണ്ണുനീര് തുടയ്ക്കുവാനും,
ആശ്വസിപ്പിക്കുവാനും, ആരെങ്കിലുമൊക്കെ
 സമീപത്ത് ഇല്ലെന്നു വരികയില്‍,
കരയാന്‍ സാധിക്കില്ലെന്ന സത്യം!.....
അത് സത്യമാണ്  :)
---------------------------------

എത്ര നോക്കിയിട്ടും  ഞാന്‍ കാണാതെ
കിടപ്പുണ്ട് ചില അക്ഷരതെറ്റുകള്‍...
--------------------------

പേരറിയാത്ത ഒരു സുഹൃത്തിനാണിത്...
ഞങ്ങളുടെ ഭാഷ ഒന്നായിരുന്നില്ല...
മലയാളവും,തെലുങ്കും.
ഞങ്ങളുടെ നിറമൊന്നായിരുന്നില്ല...
കറുപ്പും, വെളുപ്പും.
ഞങ്ങളുടെ മതവും ഒന്നായിരുന്നില്ല!
യാത്രയും ഒരിടത്തേക്ക് അല്ലായിരുന്നു.
അയാള്‍ ശബിരിമല തീര്‍ഥാടനത്തിനായിരുന്നു...
പക്ഷെ ,അയാള്‍ക്ക് ട്രെയിനില്‍ ഒരു ഇരിപ്പടം ഉണ്ടായിരുന്നു.
 എനിക്കില്ലായിരുന്നു!
ആദ്യം ഒന്നിരിക്കാന്‍ മാത്രം അയാള്‍ സ്ഥലം തന്നു,അയാളുടെ ഇരിപ്പടത്തില്‍.ആശ്വാസമായി.
പിന്നീട് ഇരുട്ട് കൂടിയപ്പോള്‍ അയാള്‍ തെലുങ്കില്‍,
"വിരോതമില്ലെങ്കില്‍ അഡ്ജസ്റ്റ് ചെയ്തിരിക്കാം" എന്നു പറഞ്ഞു.
രണ്ടുവശങ്ങളിലെക്കായി തലവച്ച് മയങ്ങി...
അയാള്‍ക്ക് മുന്‍പേ ഞാന്‍ ഇറങ്ങി.
ഉറക്കത്തിലായതിനാല്‍ അയാളെ വിളിച്ചില്ല.
ആ പാതിരയ്ക്ക് ക്ഷീണിതനായി ഞാന്‍ നടന്നു നീങ്ങുമ്പോള്‍,
അയാളോടുള്ള നന്ദി മാത്രമായിരുന്നു എന്‍റെ ഉള്ളില്‍.
വൃതമെടുത്തു മലകയറാന്‍ പോകുന്ന ആ ചങ്ങാതിക്ക് നന്മകള്‍ മാത്രമേ വരൂ...
മനുഷ്യനായിരുന്നു അയാള്‍, സുഹൃത്തും.
എനിക്കുറപ്പാണ് ഈ സ്നേഹം, കരുണ ഇതൊക്കെ ഒട്ടും അകലങ്ങളിളല്ല ....ഇവിടെയൊക്കെ തന്നെ ഉണ്ട് .
നന്ദി സുഹൃത്തേ കാരുണ്യത്തിന്‍റെ സ്പര്‍ശം ജീവിതത്തില്‍ കാണിച്ചതിന്.... നന്ദി.
------------------------

ഇനിയൊരു കാലമുണ്ടായാല്‍
കാരണമില്ലാതെ പറയാം...
"മതം വേണ്ട മനം മതി"
-----------------

ഒരു പണിയും  എടുക്കാതെ.....
ഖദറും ചുറ്റി നടക്കുന്ന ചങ്ങായിമാരെ,
കോമാളി എന്ന് വിളിച്ചാല്‍,
അത് കോമാളികളെ അപമാനിക്കുന്നതിനു
തുല്യം ആകില്ലേ ...?
ഒരു സംശയമാണ്! ക്ഷമിക്കണം.
#kerala #politics
--------------------------------

ഈ ഡിസംബറില്‍  ഒരു ബസ്സില്‍ കയറി .
നിറഞ്ഞു തുളുമ്പി കുലുങ്ങിയോടുന്ന  ഒരു ബസ്സ് .
വളരെ പ്രയസപെട്ട് ഒരു തരത്തില്‍ പിടിച്ചു നിന്നു ...
മുന്‍പില്‍ നിന്ന ഒരു സ്‌ത്രീ ,
അവളുടെ രണ്ടു വയസ്സുകാരി  കൊച്ചിനെയും
 കൊണ്ട്  വളരെ പ്രയസപെടുന്നുണ്ട് ...
ചില  നേരങ്ങളില്‍ കുട്ടി അവളുടെ കൈകളില്‍നിന്നു
വഴുതിയോ എന്ന് വരെ ഞാന്‍ ശങ്കിച്ചു .
ആരും അവള്‍ക്കു സീറ്റ്‌  മാറി കൊടുത്തില്ല .
ഏവരും അവരവരുടെ
ലോകത്തില്‍ യാത്ര തുടരുന്നു .ഞാനും .
ബസ്സിന്‍റെ കുതിപ്പില്‍ അവളുടെ കൈകളിലെ
കുരുന്നുകുട്ടി  ശരിക്കും ഉലയുന്നുണ്ട് .
സങ്കടം തോന്നി .
കൂടെ നിന്ന്  യാത്രചെയ്യുന്നവരും
  ഈ കാഴ്ച്ചയില്‍  വേദനി ച്ചിരിക്കണം.
പുറകില്‍നിന്നു ആരോ ആക്രോശിക്കുന്നത് കേട്ടു ,
ഇരിക്കുന്ന  ഒരു  യുവാവിനോട്  ആ സ്ത്രീക്ക്
 സീറ്റ്‌ മാറി കൊടുക്കാനാണ് പറയുന്നത് .
അയാള്‍  കേട്ട ഭാവം പോലും നടിച്ചില്ല .
ആ അമ്മയുടെ  നിസ്സഹായതയ്ക്ക്‌  മുന്‍പില്‍
ഈ ഡിസംബര്‍ തണുപ്പും കാറ്റും ഒട്ടും
ശക്തമല്ലായിരുന്നു .
അവള്‍ക്കു പിന്നീട് ഇരിപ്പടം കിട്ടിയോന്ന്
എനിക്കറിയില്ല .
ബസ്സില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍
സത്യത്തില്‍ മനസ്സില്‍ ഒരു നൊമ്പരം തോന്നി .
ഞാനാണേ നക്ഷത്രം വാങ്ങിക്കാന്‍ പോയതായിരുന്നു .
ഇതു  ഡിസംബര്‍ കാലമല്ലേ ....
എത്രയോ  വാതിലുകളാണ്
ആ ബസ്സില്‍ കൊട്ടിയടയ്ക്കപെട്ടത്‌ ...,
അന്ന്  ബെതലഹേമിലെപോലെ...
എന്‍റെ  കയ്യിലിരിക്കുന്ന  ഈ നക്ഷത്രത്തിനൊക്കെ
ഈ ഡിസംബറില്‍ വിശുദ്ധിയുണ്ടാകുമോ  ദൈവമേ...
ഒന്നുറപ്പാണ്  ഇന്നും  നന്മ നിറഞ്ഞവരിലാണ്
വചനം പിറവിയെടുക്കുക,
അന്ന് മറിയത്തിലെന്നപോലെ ...
ഈ ഡിസംബറില്‍ അതിലേക്കിനി  ഒരായിരം കാതം . (2014)
--------------------------------------------------

എല്ലാ ദിവസവും ദൈവം
 നിന്നെ കുറിച്ച് ചിന്തിക്കുന്നു ...
നിയോ ....?
-------------------------------

ഈ രാവില്‍ തികച്ചും ഞാന്‍ നിശബ്ദനാകുന്നു ...
ദീപങ്ങളുടെ രാവില്‍ ....
വെട്ടം തീരെ ഇല്ലാത്ത  എന്‍റെ ഈ ലോകത്തില്‍
എന്തിനീ ദീപങ്ങളുടെ മിന്നല്‍ ...
എന്തിനീ ചിരാതുകള്‍ കണ്‍തുറക്കുന്നു...
ഇനിയൊരു ദീപം ഞാന്‍ കൊളുത്തിയാല്‍
അത് തീര്‍ച്ചയായും ഹൃദയത്തിലായിരിക്കും ..
സത്യം.  (ദീപാവലി)
--------------------------------------

1 comment: