Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

10 Aug 2015

അക്വേറിയം

ഏകദേശം ചെളിപടര്‍ന്ന
അക്വേറിയത്തില്‍ ഒരു ചര്‍ച്ച!
"ഇത് എട്ടാം ദിനം,
സ്വിച്ച് ഇട്ടിട്ടില്ല ഇതുവരെ...
തീറ്റ തന്നിട്ടില്ല....
വെള്ളം കുടിച്ചെങ്ങനെ ജീവിക്കും?"
"വരും.. വരാതിരിക്കില്ല."
ഉരുളന്‍ കല്ലില്‍ തഴുകിയ
കറുമ്പന്‍ പറഞ്ഞു.
"ഇനി വധശിക്ഷ വല്ലോം ആണോ..?"
ഒരു ഗോള്‍ഡ്‌ ഫിഷ്‌ ചിണുങ്ങി.

 വ്യക്തമല്ലെങ്കിലും ചില്ലുകൂടിനപ്പുറം,
കടന്നുപോയ ആരോ ഉറക്കെ വായിച്ചത്-
ആറുപേരും കേട്ടു!

പത്രവാര്‍ത്തയാണ്.
"ഒരാളെ കൊല്ലുകയെന്നത്
ഭയാനകമായ കാര്യമാണ്.
അയാള്‍ക്കുള്ളതും
ഭാവിയില്‍ വന്നേക്കാവുന്നതുമായ
എല്ലാം നിങ്ങള്‍ തട്ടിയെടുക്കുന്നു"
'മാതൃഭൂമിയുടെ' കവര്‍സ്റ്റോറി-
വായിച്ചയാള്‍ കടന്നുപോയി.

ചര്‍ച്ചകള്‍ തുടര്‍ന്നു...
"വധശിക്ഷയാണോ...?
ഏയ്‌....! 
ആണോ...?
ആര്‍ക്കറിയാം!" 
(10-08-2015) 

3 comments:

  1. ജീവനും മരണവും ചര്‍ച്ചചെയ്യപ്പെടുന്നു

    ReplyDelete
  2. അതെ. അതാണല്ലോ ജീവിതം

    ReplyDelete
  3. കര്‍മ്മഫലം ..... അല്ലേ.

    ReplyDelete