Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

1 Feb 2015

മുഖംമുടി കഥ


പണ്ട് പണ്ട് ...
ആരോ മുഖംമുടി വച്ച കഥയാണിത് !
"ഇന്നു മുഴുവന്‍ മുഖംമുടിയില്‍'
അജണ്ടയതായിരുന്നു.
കുറുക്കനും കോഴിയും,
പുലിയും കഴുതയുമെല്ലാം -
മുഖംമുടിയായി വന്നു!
രസം കലര്‍ന്ന കളി-
സന്ധ്യയടുത്തു.
മുഖംമുടി കളിയുടെ അവസാനം-
നേതാവ് പറഞ്ഞു-
'ഇനി മുഖംമുടി അഴിക്കാം"
ശ്രമങ്ങള്‍ നടന്നതല്ലാതെ,
ആര്‍ക്കും കഴിഞ്ഞില്ല-
മുഖംമുടി അഴിക്കാന്‍!
ശ്രമങ്ങള്‍ തുടര്‍ന്നു...
ഇരുട്ട് പടര്‍ന്നു തുടങ്ങിയപ്പോള്‍ -
ഓരോരുത്തരായി പിന്‍വാങ്ങി!
കിട്ടിയ മുഖംമുടിയില്‍!
പുതിയ മുഖത്തില്‍.
ചിലര്‍ ചിരിച്ചു!
ചിലര്‍ കരഞ്ഞു!
അതാരും കണ്ടില്ല !

4 comments:

  1. അതെ നാം കിട്ടിയ അവസ്ഥയോട് താദാത്മ്യം പ്രാപിക്കുന്നു. ആവിഷ്ക്കാരം നന്ന്.

    ReplyDelete
  2. എല്ലാമൊരു മായ കാഴ്ച . ഇന്ന് സ്നേഹ ബന്ധങ്ങള്‍ പോലുമൊരുതരം മുഖം മൂടികളാണ്.സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  3. നന്നായിട്ടുണ്ട് ബിപിൻ "മുഖം മുടി "

    ReplyDelete
  4. നന്നായി എഴുതിയിരിക്കുന്നു.ആശംസകൾ

    ReplyDelete