Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

24 Feb 2014

സ്വപ്നങ്ങൾ

സ്വപ്നമിങ്ങനെയായിരുന്നു ...
പാർട്ടികൾ പിളർന്നു ...
സ്വപ്നങ്ങൾക്ക് കപ്പമില്ല!
കോടികൾ താഴ്ന്നു ...
വിലകൾ കുത്തനെ കുറഞ്ഞു-
കരച്ചിലില്ല...അലച്ചിലും !
വാർത്തകൾക്ക് ക്ഷാമം ...
ക്യാമറകൾ ഉടഞ്ഞു ...
വിപ്ലവങ്ങൾ കുറഞ്ഞു
തത്വങ്ങളില്ല !
തത്തകളും ...
ചെറുചിരാതുകൾ മിഴിതെളിച്ചു!
വഴികൾ തെളിഞ്ഞു ,
കരകൾ ഉണർന്നു -
..............
കട്ടിലിൽ ഞാൻ ഞെട്ടി ഉണർന്നു...
പത്രം കണ്ടുവീണ്ടും ഞെട്ടി!
സ്വപ്നങ്ങളെല്ലാം പ്രാതലായി... 
സ്വപ്നങ്ങൾക്ക് കപ്പമില്ല!

6 comments:

  1. അതെയതെ. ഞാൻ പത്രം തുറന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. അത്രയും സമാധാനം. ഇടയ്ക്കിടെ ഞാൻ അങ്ങനെയാണ്‌.

    സമകാലീനലോകം നന്നായി അവതരിപ്പിച്ചു...

    ReplyDelete
  2. എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം!!

    ReplyDelete
  3. ദിവാ സ്വപ്നങ്ങളും ഇടയ്ക്കു നല്ലതാണല്ലേ?? rr

    ReplyDelete
  4. വിത്ക്കാരന്‍ വിത്തുകള്‍ പാകുക ദൈവം അതു വളരാനും വളര്‍ന്ന്‍ ഫലം പുറപ്പടിവിക്കുവാനും ഉള്ള വഴികള്‍ നല്‍കും....മഴയത്തും വെയിലത്തും വാടാതെ വളരുക....തണലായി ഞങ്ങള്‍ കുട്ടുകാര്‍ ഉണ്ടാവും..... ഒത്തിരി നന്ദിയോടെ..... ആശംസകള്‍......... ബിബിന്‍ ജോസ്...

    ReplyDelete