Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

24 Nov 2013

വേട്ട

പക്ഷിയെകുറിച്ചൊരു-
ചെറുകഥയെഴുതിയവൻ,
കഥയ്ക്കൊടുവിൽ-
നാടുവിട്ടു!
കാക്കയെകുറിച്ചായിരുന്നു
കഥ!
കഥ തുടങ്ങി
കാക്കയുടെ കറുപ്പും ,
കുളിയും കഥയായി .
കഥ കണ്ട മറ്റൊരു കാക്ക -
കലഹിച്ചു!
കലഹം ലഹളയായി .
കാക്കകളെ കുറിച്ച്-
കഥയെഴുതാൻ ഇവനാരാ
കാക്ക കോടതിയിൽ
കഥയെത്തി!!!
വിലക്ക്?
കാക്കളെകുറിച്ചിനി -
കഥയെഴുതരുത്!
തുടരരുത് .
സങ്കടം സഹിക്കാതെ -
എഴുത്തുകാരs൯റ-
ഹർജ്ജി സമർപ്പണം!
ഞാൻ കഥയെഴുതും
വീണ്ടും കഥ തുടർന്നു
കഥയ്ക്കൊടുവിൽ-
കാക്ക കൊല്ലപ്പെടുന്നു!
ലഹള !!!
കാക്കകളെ
താഴ്ത്തി കെട്ടിയ-
കഥാകാരനെ കാക്കകൾ ,
കൊത്തിയോടിച്ചു!
നാടുകടത്തി !
പിന്നിടവൻ കഥയെഴുതിയിട്ടില്ല.
 ........................................................
സത്യങ്ങൾ വിളിച്ചുപറഞ്ഞതിs൯റ
പേരിൽ സമുഹം മറന്നു കളഞ്ഞ കലാകാരന്മാർക്ക്

8 comments:

  1. കാക്കകളുടെ ലോകത്താണ് നമ്മുടെയെല്ലാം ജീവിതം!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അതെ സംഗീത് ...കാക്കകൾക്ക് നല്ല ബുദ്ധി കിട്ടട്ടെ ...

    ReplyDelete
  4. വികാരം വ്രണപ്പെടുന്നവര്‍!

    ReplyDelete
  5. Replies
    1. കൊയ്യാൻ സാതിക്കട്ടെ

      Delete
  6. Bro. Bibin jose my good Friend... this is a gift of God.. cultivate your seeds as like a good farmer and take the benefits with out any prejudice and pride.. may the good God bless you through out your life...

    ReplyDelete