Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

21 Nov 2013

ചില മറവികൾ

പിറവിതൊട്ടിന്നുമി-
സായാഹ്നതീരങ്ങളിൽ -
മറവിയുണ്ടെന്ന നേരിൽ ,
ഞാൻ നിറയുന്നു. 
തിരതലോടിയ- 
താരട്ടുപട്ടിലും ,
മറവിക്കുതരാൻ കൈപ്പുനീർ !
സ്കുൾമുറ്റങ്ങളും തൊടികളും, 
തോരാതെ നിറയുന്ന -
ബാല്യകാലങ്ങളും -
മറവിയിൽ വിടചൊല്ലിയപ്പോൾ .
അരുതായ്മകൾ ഒഴിയാതെ ,
നിലകൊണ്ട മുറ്റത്ത്‌-
പുണ്യം കൈപിടിച്ചതും നയിച്ചതും, 
മറവിയാണ് !
നൊമ്പരങ്ങളുടെ മലമുകളും,
ഇമ്പമുള്ള താഴ്‌വരകളും,
മറവികളിൽ ഇടംതേടി. 
അറുതികളില്ലാതെ കൈവന്ന -
കുറ്റങ്ങൾ ,
അപരനും മറന്നെങ്കിൽ!
ചില മറവികൾ നല്ലതല്ലേ ?
യാത്രയുണ്ട് ...
മറവികളിലേക്ക്
നന്മകളിലേക്ക് ...


12 comments:

  1. Replies
    1. ഒത്തിരി നന്ദി ....

      Delete
  2. ചില മറവികള്‍ എന്നും നന്ന്!!..ഭൂതത്തില്‍ നിന്നും ഭാവിലെക്ക്യുള്ള യാത്രക്ക്യു!! rr

    ReplyDelete
    Replies
    1. ഒത്തിരി നന്ദി ....
      നല്ല മറവികൾ ഉണ്ടാകട്ടെ ...

      Delete
  3. വ്യത്യസ്ഥമായ കവിതകള്‍ ബിപിന്‍, ആശംസകള്‍, ഓരോ പോസ്റ്റുകളും രണ്ടു മൂന്നു വട്ടം വായിച്ച് അക്ഷരപ്പിശകുകള്‍ തിരുത്തുക അല്ലെങ്കില്‍ അത് വായനക്കാര്‍ക്ക് കല്ലുകടി ആകും, ഒന്നോ രണ്ടോ ദിവസമായി ചെയ്യുന്നതാകും ഉചിതം.

    ReplyDelete
    Replies
    1. നന്ദി .
      അക്ഷരപ്പിശകുകള്‍ ഞാൻ ശ്രദ്ദിച്ചുകൊള്ളാം .
      തിരുത്തലുകൾക്ക് ഒരിക്കൽക്കൂടി നന്ദി ...
      തുടരുമല്ലോ ...

      Delete
  4. ഓര്‍മ്മയും മറവിയും നല്ലതാണ്. വേണ്ടിടത്ത് മാത്രം!

    ReplyDelete
    Replies
    1. ഒത്തിരി നന്ദി ..തുടരുമല്ലോ ..

      Delete

  5. കവിത നന്നായിരിക്കുന്നു
    പ്രവീണ്‍ പറഞ്ഞ നിര്ദേശം വിലപ്പെട്ടതാണ്‌ ശ്രദ്ദിക്കുക
    ആദ്യ വരിയിൽ തന്നെ അത് അനുഭവപ്പെടുന്നുണ്ട്
    പിറവിതോട്ടിന്നുമി
    ആശംസകൾ

    ReplyDelete
  6. ശ്രി ബൈജു
    തിരുത്തലുകൾക്ക് നന്ദി ...
    നിർദേശങ്ങൾ തുടരുമല്ലോ .

    ReplyDelete