ചലിക്കുന്ന ഘടികാരത്തില്‍-
സെക്കന്റ് സൂചിയുടെ മൊഴി...
"അടുത്ത മിനിറ്റില്‍
നിന്‍റെ മരണം"
ദൈവമേ...
ഭയപ്പാടോടെ, നെഞ്ചിടിപ്പോടെ ഞാന്‍!
ടക്..... ടക്.... ടക് ....
സൂചിയും ഹൃദയവും .
ഒരു മിനിറ്റ്!!!
ഞാന്‍ ചോദിച്ചു -
"ഞാന്‍ ഇവിടെത്തന്നെ ഉണ്ടല്ലോ..."
പരിഹാസഭാവത്തില്‍
സെക്കന്റ് സൂചി പറഞ്ഞു ...
കഴിഞ്ഞ മിനിറ്റില്‍ നീ മരിച്ചു!
ശരിയാണല്ലോ ....
പാഴായ എത്രയോ -
മരണ മിനിറ്റുകള്‍!
കഷ്ടം. :)
No comments:
Post a Comment