അകതാരിലൊരഗ്നി-
കനലൂതുമ്പോള്‍ ഇന്നി,
പടിയിറക്കത്തില്‍
അയവിറക്കുന്നു ഞാന്‍ ഓര്‍മ്മകള്‍.
അക്ഷരകൂട്ടിലെ ആദ്യവരികളും-
എഴുത്തും കുറിപ്പുമെല്ലാം.
ഓര്‍മ്മകളിലെന്നെ തലോടിടും,
ഇനിയുമെത്താന്‍ കൊതിക്കുന്ന-
ബാല്യ കാലത്തിന്‍ മുറ്റത്ത്.
"തിരികെ നടക്കേണ്ട തിരിച്ചറിഞ്ഞാല്‍
മതിയെന്ന മാഷിന്‍റെ വചനം"
ശേഖരിക്കാന്‍ മറന്ന അക്ഷരകൂട്ടുകള്‍-
ഇന്നും കാത്തിരിപ്പുണ്ടെന്ന തോന്നല്‍!
മതിവരുവോളം പകരാന്‍-
ഇന്നെനിക്കൊരു ഹൃദയമുണ്ടെങ്കില്‍,
അതെനിക്കുതന്നതിനു നന്ദി !!!
ഓര്‍മ്മിക്കാന്‍ അതുമതി-
"തിരികെ നടക്കേണ്ട
തിരിച്ചറിവുകള്‍ മതിയെന്ന് "
No comments:
Post a Comment