(ബൈബിളിലെ ജോബിന്‍റെ പുസ്തകം പ്രമേയം)
ഇനിയെന്ന് തീരുമെന്‍
സഹനജീവിതമെന്നു ചൊല്ലിയ നാള്‍മുതല്‍
പരീക്ഷണ രശ്മികള്‍ തീരത്ത്
ജീവിതം വാര്‍ത്തവന്‍.
നീണ്ടു നിവര്‍ത്തിയ പരാതികള്‍
തീര്‍ത്തവന്‍ നിന്നു ചൊല്ലി-
സഹന ജീവിതമെന്തിനുഎന്ന് ചൊല്ലി.
ശസനകള്‍ക്ക് മറുപടിയായ് ഗുരു വചനം-
"ദൈവ ശാസന കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍".
മണല്‍ തരികളോളം ഭാരമേറിയ
സഹന ഭാരമവന്‍ ഇറക്കിവച്ച് നിന്നു.
ആശ്വാസ ദൂതുമായ് സഹചരെത്തി-
ജീവിത യാത്രക്ക് ദൂതുമായ് .
അതിക്രമങ്ങള്‍ സഞ്ചിയിലാക്കിയവന്‍
മുദ്രവയ്ക്കുമെന്ന് വചനം.
ദൈവമെന്‍റെ ജീവനായ് മാറുമ്പോള്‍
ഞാന്‍ ശൂന്യനാകുമെന്നവന്‍.
ചര്‍മ്മം അഴുകി ഇല്ലാതാകുമ്പോള്‍-
ദൈവം വസിക്കുമെന്‍ മാംസത്തിലും.
ഇനി വഴിവിളക്കായ് ദൈവമുണ്ട്.
പരിക്ഷണ യാത്രയില്‍-
ഒടുക്കമൊരു തിരിനാളമായ് -
സ്വര്‍ണ്ണം പോലെയെന്നെ പ്രകാശിപ്പിക്കുമവന്‍.
ഒന്നുമാത്രം ഉറപ്പിച്ചവന്‍ കൈകള്‍ കൂപ്പി-
ഗുരുവേ...മരിക്കുവോളം കൈവിടില്ല ഞാന്‍-
നീ തന്ന നിഷ്കളങ്കത.
ഒടുവില്‍ സ്നേഹത്തിന്‍റെ താഴ്‌വരയില്‍-
നിറയുന്ന പുഞ്ചിരിയില്‍,
ദൈവമവന് പകര്‍ന്നു-
സഹനത്തിന്‍ ഉത്തരം.
നിശബ്ദതയുടെ സായാഹ്നത്തില്‍
കേട്ട ദൈവത്തെ കണ്ടവന്‍.
സഹന വഴികളുടെ ചൈതന്യ രാവില്‍
തവ ജീവിതം ധന്യമാക്കിയവന്‍.
സ്നേഹത്തിന്‍റെ താഴ്‌വരയില്‍
സഹനത്തിന്‍ രാത്രികള്‍....
നുകര്‍ന്ന് തീരുമൊരു നിലാവിന്‍
വെട്ടമായ് അവനെന്നും കാത്തു-
സഹനമൊരു ദൂതായ്.
ഇനിയെന്ന് തീരുമെന്‍
സഹനജീവിതമെന്നു ചൊല്ലിയ നാള്‍മുതല്‍
പരീക്ഷണ രശ്മികള്‍ തീരത്ത്
ജീവിതം വാര്‍ത്തവന്‍.
നീണ്ടു നിവര്‍ത്തിയ പരാതികള്‍
തീര്‍ത്തവന്‍ നിന്നു ചൊല്ലി-
സഹന ജീവിതമെന്തിനുഎന്ന് ചൊല്ലി.
ശസനകള്‍ക്ക് മറുപടിയായ് ഗുരു വചനം-
"ദൈവ ശാസന കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍".
മണല്‍ തരികളോളം ഭാരമേറിയ
സഹന ഭാരമവന്‍ ഇറക്കിവച്ച് നിന്നു.
ആശ്വാസ ദൂതുമായ് സഹചരെത്തി-
ജീവിത യാത്രക്ക് ദൂതുമായ് .
അതിക്രമങ്ങള്‍ സഞ്ചിയിലാക്കിയവന്‍
മുദ്രവയ്ക്കുമെന്ന് വചനം.
ദൈവമെന്‍റെ ജീവനായ് മാറുമ്പോള്‍
ഞാന്‍ ശൂന്യനാകുമെന്നവന്‍.
ചര്‍മ്മം അഴുകി ഇല്ലാതാകുമ്പോള്‍-
ദൈവം വസിക്കുമെന്‍ മാംസത്തിലും.
ഇനി വഴിവിളക്കായ് ദൈവമുണ്ട്.
പരിക്ഷണ യാത്രയില്‍-
ഒടുക്കമൊരു തിരിനാളമായ് -
സ്വര്‍ണ്ണം പോലെയെന്നെ പ്രകാശിപ്പിക്കുമവന്‍.
ഒന്നുമാത്രം ഉറപ്പിച്ചവന്‍ കൈകള്‍ കൂപ്പി-
ഗുരുവേ...മരിക്കുവോളം കൈവിടില്ല ഞാന്‍-
നീ തന്ന നിഷ്കളങ്കത.
ഒടുവില്‍ സ്നേഹത്തിന്‍റെ താഴ്‌വരയില്‍-
നിറയുന്ന പുഞ്ചിരിയില്‍,
ദൈവമവന് പകര്‍ന്നു-
സഹനത്തിന്‍ ഉത്തരം.
നിശബ്ദതയുടെ സായാഹ്നത്തില്‍
കേട്ട ദൈവത്തെ കണ്ടവന്‍.
സഹന വഴികളുടെ ചൈതന്യ രാവില്‍
തവ ജീവിതം ധന്യമാക്കിയവന്‍.
സ്നേഹത്തിന്‍റെ താഴ്‌വരയില്‍
സഹനത്തിന്‍ രാത്രികള്‍....
നുകര്‍ന്ന് തീരുമൊരു നിലാവിന്‍
വെട്ടമായ് അവനെന്നും കാത്തു-
സഹനമൊരു ദൂതായ്.
കണ്ണുകളോട് ഒരു നിയമം ചെയ്ത ഇയ്യോബ്!!
ReplyDelete