Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

21 Nov 2013

ചില മറവികൾ

പിറവിതൊട്ടിന്നുമി-
സായാഹ്നതീരങ്ങളിൽ -
മറവിയുണ്ടെന്ന നേരിൽ ,
ഞാൻ നിറയുന്നു. 
തിരതലോടിയ- 
താരട്ടുപട്ടിലും ,
മറവിക്കുതരാൻ കൈപ്പുനീർ !
സ്കുൾമുറ്റങ്ങളും തൊടികളും, 
തോരാതെ നിറയുന്ന -
ബാല്യകാലങ്ങളും -
മറവിയിൽ വിടചൊല്ലിയപ്പോൾ .
അരുതായ്മകൾ ഒഴിയാതെ ,
നിലകൊണ്ട മുറ്റത്ത്‌-
പുണ്യം കൈപിടിച്ചതും നയിച്ചതും, 
മറവിയാണ് !
നൊമ്പരങ്ങളുടെ മലമുകളും,
ഇമ്പമുള്ള താഴ്‌വരകളും,
മറവികളിൽ ഇടംതേടി. 
അറുതികളില്ലാതെ കൈവന്ന -
കുറ്റങ്ങൾ ,
അപരനും മറന്നെങ്കിൽ!
ചില മറവികൾ നല്ലതല്ലേ ?
യാത്രയുണ്ട് ...
മറവികളിലേക്ക്
നന്മകളിലേക്ക് ...


19 Nov 2013

മഴത്തുള്ളികിലുക്കം

മഴത്തുള്ളികൾ .
ഇന്നും തുടരുന്നു ...
പുതു മഴപോലെ നനയാൻ
ഇതു മഴക്കാലമല്ല-
മഴക്കാറുകളില്ല,
എങ്കിലും ,
മണ്‍വഴികളിലും-
പുൽനാമ്പുകളിലും,
മഴത്തുള്ളികിലുക്കം .

നൊമ്പരങ്ങളിൽ മഴപെയ്ത്തുമായി-
ഗദ് സമേൻ!
സ്വന്തമെന്നു നിനച്ച ,
മിത്രങ്ങളും,
അത്ഭുതങ്ങളുടെ-
കടലോരവും ,
അവന് കൂട്ടുവന്നില്ല.
ഇന്നും തുടരുന്ന-
ഈ മഴപെയ്ത്തിനു  ,
തുടക്കം തരാൻ ...
അന്ന് വിയർത്തവൻ!
രക്തം വിയർത്തവൻ !
ഇന്നും പൊഴിക്കുന്നു-
മഴത്തുള്ളികൾ ...
ഒരു കടലോളം നിറയാൻ .
പുതു മഴപോലെ നനയാൻ ...

18 Nov 2013

ഹർത്താൽ ദിനത്തിൽ ക്രിസ്തു

കഥകളിൽ കേട്ടപോലെ ...
വഴിയോരങ്ങളിലും,
തെരുവുകളിലും ,
ഞാൻ കണ്ടില്ല!
എൻറെ യാത്രകളിലിന്നും,
ഞാൻ തേടുന്നുണ്ട്...
രാവിലെ ഉളളിൽ
വരുന്ന ക്രിസ്തുവിനെ!
രാവിലെ  നോക്കിയ
മാതൃഭുമിയുടെ 
എഴാം പേജിലൊരു ചിത്രം-
ഒരു ഹർത്താൽ ദിനം.
ഊന്നുവടിയുടെ ബലത്തിൽ-
യാത്രക്കു പറ്റാതെ-
തെല്ലു പരിഭവമില്ലാതെ-
ഏകാന്തനെങ്കിലും-
ഈ ലോകം കൂട്ടിനുണ്ടെന്ന ബലത്തിൽ-
മയങ്ങിയിരിക്കുന്ന ഒരു
അപ്പച്ചൻ!
നോക്കി പഠിക്കാനുണ്ട് ,
ആ നിശബദത!
നസ്രത്തിലെ ഗുരുവിനെ -
ഓർമ്മിപ്പിക്കുന്ന
ആ നിസ്സംഗത ...
ഇന്നും ഹർത്താൽ !
കല്ലുകൾ മുൾമുടി
തരാതിരുന്നെങ്കിൽ ...