ഇന്നലെ അവന് വന്നത്-
ഞാന്‍ അറിഞ്ഞില്ല.
പുറത്ത് "calling bell"
ഞാന്‍ അകത്ത്...
എന്തുവേണം?
![]() |
"അത് ഞാന്‍ ആയിരുന്നു ... " |
"അമ്മയ്ക്ക് ക്യാന്‍സര്‍"
card...
കരച്ചില് ...!
യുക്തിയില്‍ എന്റെ ചോദ്യം-
"ഉള്ളതാണോ"...?
ഉവ്വ്!
നീട്ടിയ ചില്ലറ -
തികയില്ല...ആ മിഴികള്‍
തുടയ്ക്കാന്‍...
എങ്കിലും പകച്ചു ...
ഇതു സത്യമോ !
സത്യമെന്തായാലും ഒന്നുറപ്പാണ്...
"സംശയമില്ലാത്ത സ്നേഹം
സമൃദ്ധമായ ദാനം -
ഇന്നെനിക്കില്ല".
പണ്ട് ഗുരു പറഞ്ഞതുപോലെ...
"അത് ഞാന്‍ ആയിരുന്നു ... "
അവന് നടന്നകന്നിരുന്നു...
കഷ്ടം!
കര്‍ത്താവ് കാര്‍ഡുമായ്
അലയുന്നു...